Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indonesia

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്

ജ​ക്കാ​ർ​ത്ത: കി​ഴ​ക്ക​ൻ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ലോ​റ​സ് ദ്വീ​പി​ന് സ​മീ​പം ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്നും റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

ദ്വീ​പി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​മാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. എ​ൻ​ഡെ ന​ഗ​ര​ത്തി​ന് ഏ​ക​ദേ​ശം 68 കി​ലോ​മീ​റ്റ​ർ  വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ​ദ്യ ഭൂ​ച​ല​ന​ത്തി​ന് പി​ന്നാ​ലെ അ​തേ പ്ര​ദേ​ശ​ത്ത് 5.6, 5.9 തീ​വ്ര​ത​യു​ള്ള ര​ണ്ട് ശ​ക്ത​മാ​യ തു​ട​ർ​ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി.

അ​തേ​സ​മ​യം നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

International

ഇന്തോനേഷ്യയിൽ 593 മരണം

ജ​​​ക്കാ​​​ർ​​​ത്ത: ​​​വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ മ​​​ര​​​ണം 593 ആ​​​യി, 468 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. സു​​​മാ​​​ത്ര ദ്വീ​​​പി​​​ലെ വ​​​ട​​​ക്ക​​​ൻ സു​​​മാ​​​ത്ര, പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര, അ​​​ചേ എ​​​ന്നീ മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​യി 14 ല​​​ക്ഷം പേ​​​രാ​​​ണു ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​ത്.

മ​​​ലാ​​​ക്ക ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്ന​​​തി​​​നാ​​​ൽ പ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് എ​​​ത്തി​​​പ്പെ​​​ടാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്.

മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചും കാ​​​ൽ​​​ന​​​ട​​​യാ​​​യും ആ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു മ​​​തി​​​യാ​​​യ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

പ്ര​​​ള​​​യ​​​ജ​​​ലം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​ഞ്ഞു​​​കൂ​​​ടി​​​യ ചെ​​​ളി നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Kerala

സെൻയാർ ചുഴലിക്കാറ്റ് ദുർബലമാകും; ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ പെയ്യുമെന്നാണ് പ്രവചനമെങ്കിലും ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കയ്ക്കും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് മുകളിൽ സ്ഥിതിചെയ്യുന്നു.

പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്നു രാവിലെ വരെ ചുഴലിക്കാറ്റിന്‍റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്.

Latest News

Corehub Up